ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസ് സ്കൂളിൽ നടന്ന വെടിവെപ്പിൽ 18 കുട്ടികളും 3 അധ്യാപകരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച, ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. സാല്‍വഡോര്‍ റാമോസ് എന്ന 18 വയസ്സുകാരനാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർത്തത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കൂട്ടക്കൊല ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിയെന്ന് സംശയിക്കുന്ന 18 കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചു. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയതായും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
ദുഃഖകരമായ ഈ സംഭവത്തെ തുടർന്ന് അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ, പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. സംഭവത്തെ അപലപിച്ചു കൊണ്ട് വൈസ് പ്രസിഡന്റ് കമല ഹാരിസും രംഗത്തു വന്നിട്ടുണ്ട്.
Post Your Comments