
മലപ്പുറം: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്താണ് സംഭവം. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് (22) ആണ് മരിച്ചത്. കിടപ്പ് മുറിയിലെ തൊട്ടില്‍ കെട്ടിയിരിക്കുന്ന ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Read Also: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍: സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരമായിട്ടും പുറത്തേയ്ക്ക് വരാത്തതിനെ തുടര്‍ന്ന്, വീട്ടുകാര്‍ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് യുവതി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഇവര്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്.
നാല് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മൊബൈല്‍ ടെക്നീഷ്യനായ ഇര്‍ഷാദ് രണ്ട് മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്ക് പോയത്. സംഭവത്തില്‍, മേലാറ്റൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
Post Your Comments