AlappuzhaLatest NewsKeralaNattuvarthaNews

എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്

ആലപ്പുഴ: കായംകുളത്ത് എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

68ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് രണ്ടുലക്ഷം രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also : യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളെയും മുത്തച്ഛനെയും കെഎസ്ആർടിസിയിൽ നിന്ന് ഇറക്കിവിട്ടു

ബംഗളൂരുവിൽ നിന്ന് വന്ന ദമ്പതികളാണ് പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button