Latest NewsKeralaIndia

‘നടിയുമായി സെക്സിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം, വിഷുവിന് ഫ്ലാറ്റില്‍ തങ്ങിയപ്പോള്‍ ഭാര്യയും ഉണ്ടായിരുന്നു’: വിജയ് ബാബു

'പലതവണ യുവതി തന്നിൽ പണം കടം വാങ്ങി, ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ വ്യക്തമാകും' പരാതിക്കാരി അയച്ച വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി

കൊച്ചി: പീഡനക്കേസില്‍ പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളും അത് സംബന്ധിച്ച തെളിവുകളുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നു സെക്സ് ചെയ്തതെന്നുമാണ് വിജയ് ബാബു പറയുന്നത്. പരാതിക്കാരി ആ സമയത്ത് അയച്ച വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി.

നടിയുടെ ചില ആവശ്യങ്ങള്‍ നടക്കാതായതോടെയാണ് തനിക്കെതിരെ ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നും നടന്‍ ആരോപിക്കുന്നു. ‘2018 മുതല്‍ പരാതിക്കാരിയെ അറിയാം. പലതവണ യുവതി തന്നില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സിനിമയില്‍ അവസരത്തിനുവേണ്ടി നടി നിരന്തരം വിളിച്ചിരുന്നു. ചില അവസരങ്ങള്‍ നല്‍കി. പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു.’

‘പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കില്‍ ഏപ്രില്‍ 12ന് എത്തിയ നടി അവിടെ വച്ച്‌ ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണിത്.’

‘ഏപ്രില്‍ 14ന് നടി തനിക്കൊപ്പം മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ വന്നിരുന്നു. വിഷുവിന് ഒന്നിച്ച്‌ കണികാണമെന്ന ആവശ്യവുമായി ഫ്ലാറ്റില്‍ തങ്ങി. അന്ന് തന്റെ ഭാര്യയും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ഇതിനിടെ തനിക്കുവന്ന ഫോണെടുത്ത് മേലില്‍ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച്‌ നടി മാപ്പു പറഞ്ഞു.’

‘ഏപ്രില്‍ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസില്‍ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി’. ഇതാണ് ഹൈക്കോടതിയിൽ നല്‍കിയ ഉപഹര്‍ജിയില്‍ വിജയ് ബാബുവിന്റെ ആരോപണങ്ങളുടെ പ്രസക്ത ഭാഗങ്ങൾ.

അതേസമയം, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായില്‍ ഒളിവില്‍ കഴിയുന്ന നടന്‍ മേയ് 30ന് തിരിച്ചെത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വി​മാ​ന​മി​റ​ങ്ങി​യാ​ലു​ട​ന്‍​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ള്‍​ ​സി​റ്റി​ ​പൊ​ലീ​സ് ​പൂ​ര്‍​ത്തി​യാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button