ലണ്ടൻ: ഇന്ത്യാ വിരുദ്ധനായ ബ്രിട്ടീഷ് എംപിയുടെ ഒപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ഫോട്ടോ ചൂണ്ടിക്കാട്ടി വിവാദം സൃഷ്ടിച്ച് ബിജെപി. ബ്രിട്ടീഷ് പാർലമെന്റ് അംഗം ജെറെമി കോർബിന്റെ കൂടെയുള്ള രാഹുലിന്റെ ഫോട്ടോഗ്രാഫ് കാണിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവായ കപിൽ മിശ്രയാണ് ആരോപണവുമായി രംഗത്ത് വന്നത്.
‘ജെറെമി കോർബിൻ എന്ന ഇയാൾക്കൊപ്പം രാഹുൽ ഗാന്ധി ലണ്ടനിൽ എന്തു ചെയ്യുകയാണ്.? കശ്മീർ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന് പറയുന്നയാളാണ് ഈ ബ്രിട്ടീഷ് എംപി. ഇദ്ദേഹത്തിന്റെ ഇന്ത്യാ വിരുദ്ധതയും ഹിന്ദു വിരുദ്ധതയും കുപ്രസിദ്ധമാണ്’ ഇരുവരും നിൽക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്തതിനൊപ്പം ട്വിറ്ററിൽ കപിൽ മിശ്ര കുറിച്ചു. ഫീൽഡ് പിന്തുണച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയുമെത്തി. ഇന്ത്യാ വിരുദ്ധരായ ചൈനയ്ക്കും, ഇന്ത്യാ വിരുദ്ധനായ ജെറെമി കോർബിനും കൈ കൊടുക്കുന്നത് എപ്പോഴും രാഹുൽ ഗാന്ധി ആയിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ബിജെപി നേതാക്കളുടെ ട്വീറ്റിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ജെറെമി കോർബിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം കൈ കൊടുത്തു നിൽക്കുന്ന ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തുകൊണ്ട് രംഗത്തുവന്നത് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലയാണ്.’മോദി ഇന്ത്യയിൽ അവലംബിക്കുന്നത് ജെറെമി കോർബിന്റെ കാഴ്ചപ്പാടുകളാണോ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്
Post Your Comments