ദിവസവും രണ്ടോ മൂന്നോ ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഒന്നര കപ്പ് ഉണക്ക മുന്തിരിയില്‍ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും. ഭാരം കൂട്ടാന്‍ സഹായിക്കുന്ന ഫ്രുക്‌റ്റോസ്, ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാന്‍ സഹായിക്കുന്നു.
ഇതിൽ നല്ല അളവില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായകമാണ്. സന്ധിവാതം, വൃക്കയിലെ കല്ലുകള്‍, ഹൃദ്രോഗം എന്നിവ തടയുന്നതിനും ഇത് സഹായിക്കും. പനി സാധ്യത കുറയ്ക്കുന്നതിനും ബാക്ടീരിയകളെ കൊല്ലുന്നതിനും ഉണക്ക മുന്തിരി സഹായിക്കും.
കാഴ്ചശക്തി ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഉണക്ക മുന്തിരി.
Post Your Comments