കാൺപൂർ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റി, ഇരുപത്തിനാലുകാരിയെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ച സംഭവത്തില്‍, നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും, മാതാപിതാക്കളും, ഒരു മുസ്ലിം പുരോഹിതനുമാണ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി, ചാറ്റിങ്ങിലൂടെയാണ് പതിനാറുകാരനായ ആണ്‍കുട്ടി അടുപ്പത്തിലായത്. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ, രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. ഇവർക്ക് ഒരു മകളുണ്ട്. പതിനാറുകാരനെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയ കേസില്‍, മുഹമ്മദ് ഹനീഫ് (42), ഭാര്യ ജമീല ബനോ (40), ഇവരുടെ മകള്‍ സിമ്രാന്‍ (24), മതപുരോഹിതനായ തൗഷീദ് (52) എന്നിവരാണ് അറസ്റ്റിലായത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത് : കാരണമിതാണ്
ഗോരഖ്പുറിലെ വീട്ടില്‍ നിന്ന് ശനിയാഴ്ച മുതല്‍ പതിനാറുകാരനെ കാണാനില്ലായിരുന്നു. ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടി, താന്‍ സിമ്രാന്റെ വീട്ടിലായിരുന്നുവെന്നും അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം അബോധാവസ്ഥയിലായെന്നും മാതാവിനെ അറിയിച്ചു. ഇതേത്തുടർന്നാണ്, മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി കാണിച്ച് മാതാവ് പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments