Latest NewsIndiaNews

വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി

ചടങ്ങിനിടെ മണ്ഡപത്തില്‍ വരന്‍ തലകറങ്ങി വീഴുകയും വിഗ് ഊരിപ്പോകുകയും ചെയ്തു

ലക്‌നൗ: വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്നതിനിടെ, വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. വരന് കഷണ്ടിയാണെന്ന് മനസ്സിലാക്കി വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Read Also:അഫ്ഗാനില്‍ നിന്നും പാകിസ്ഥാന്‍ കടത്തുന്ന മയക്കുമരുന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നത് ഇറാനിലെ തുറമുഖങ്ങള്‍ വഴി

ചടങ്ങിനിടെ, മണ്ഡപത്തില്‍ വരന്‍ തലകറങ്ങി വീഴുകയും വിഗ് ഊരിപ്പോകുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ്, വരന് കഷണ്ടിയുണ്ടെന്ന് വധു മനസ്സിലാക്കിയത്. ഇക്കാര്യം, വധുവിനോടും വീട്ടുകാരോടും മറച്ചു വെച്ചതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയാണെന്ന് പെണ്‍കുട്ടിയും കുടുംബവും നിലപാട് എടുക്കുകയായിരുന്നു.

കാണ്‍പൂര്‍ സ്വദേശിയാണ് വരന്‍. ഉന്നാവിലെ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു വിവാഹം. സംഭവത്തിന് ശേഷം, വരനും കുടുംബവും വധുവിനെ സമാധാനിപ്പിക്കാനും വിവാഹം നടത്താനും ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും വഴങ്ങിയില്ല. തര്‍ക്കം രൂക്ഷമായതോടെ, പൊലീസ് സ്ഥലത്തെത്തി. വിവാഹത്തിന് തയ്യാറല്ലെന്ന നിലപാടില്‍ വധുവും കുടുംബവും ഉറച്ചു നിന്നു.

അതേസമയം, വിവാഹത്തിനായി 5.66 ലക്ഷം രൂപ വധുവിന്റെ കുടുംബം ചെലവഴിച്ചിരുന്നു. ഇതു തിരിച്ചു നല്‍കാമെന്ന് വരന്റെ കുടുംബം സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button