തിരുവനന്തപുരം: വിസ്മയ കേസിൽ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിൽ എത്തിയത് കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ട്. മകളുടെ ആത്മാവ് തനിക്കൊപ്പം ഉണ്ടെന്നും, അവൾക്ക് ഇരിക്കാനാണ് മുൻസീറ്റ് ഒഴിച്ചിട്ടത് എന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ വാഹനം വാങ്ങാന്‍ മകളുമൊത്താണ് പോയതെന്നും അവള്‍ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിവിക്രമന്‍ നായരും ഒരു ബന്ധുവും മാത്രമാണ് വിധി കേൾക്കാൻ കോടതിയിൽ എത്തിയത്.
അതേസമയം, കേസിൽ പ്രതി കിരൺ കുമാറിന് കോടതി അൽപസമയത്തിനകം ശിക്ഷ വിധിയ്ക്കും. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്.
കിരൺകുമാറിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കേസിൽ വഴിത്തിരിവായതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Post Your Comments