ശ്രീനഗർ: സൗര മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ സൈഫുള്ള ഖാദ്രി ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഏഴുവയസ്സുള്ള മകൾക്കും പരിക്കേറ്റിരുന്നു. ഭീകരാക്രണത്തിൽ പിതാവിനൊപ്പം ഇരുന്ന മകളുടെ കെെയ്ക്ക് വെടിയേൽക്കുകയായിരുന്നു.
‘സൗറ ഏരിയയിൽ സെയ്ഫുള്ള ഖാദ്രി എന്ന പൊലീസ് ഉദ്യോഗസ്ഥനു നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ, അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിൻ്റെ മകൾക്കും വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്,’ കശ്മീർ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.
തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട്: ആരോപണവുമായി മുഖ്യമന്ത്രി
അതേസമയം, ഈ നിന്ദ്യമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് താൻ ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായി, സംഭവത്തോട് പ്രതികരിച്ച ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. രക്തസാക്ഷിയായ പോലീസുകാരനെ അഭിവാദ്യം ചെയ്യുന്നുവെന്നും രാജ്യം അദ്ദേഹത്തിൻ്റെ പരമോന്നതമായ ത്യാഗം എന്നും ഓർമ്മിക്കുമെന്നും മനോജ് സിൻഹ വ്യക്തമാക്കി.
Post Your Comments