മുംബൈ: ഐപിഎൽ 15-ാം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്ഫാന് പത്താന്. ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുമ്പാണ് താരം സീസണിലെ മികച്ച ബാറ്റ്സ്മാനെയും ബൗളറേയും തെരഞ്ഞെടുത്തത്.
‘രാജസ്ഥാന് സീസണിലെ മികച്ച ബൗളറായ യുസ്വേന്ദ്ര ചാഹലും സീസണിലെ മികച്ച ബാറ്റ്സ്മാനായ ജോസ് ബട്ലറുമുണ്ട്. ചാഹല്‍ പര്‍പ്പിള്‍ ക്യാപ്പും ബട്ലര് ഓറഞ്ച് ക്യാപ്പും തലയില്‍ വെച്ചിരിക്കുന്ന താരങ്ങളാണ്’.
Read Also:- ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
‘രണ്ട് താരങ്ങളുടെയും ഫോം കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മികച്ച റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തുണ്ട് രാജസ്ഥാൻ. ജോസ് ബട്ലർ, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരിലൂടെ രാജസ്ഥാൻ മികച്ച സ്കോർ നേടും’ പത്താന് പറഞ്ഞു.
Post Your Comments