Latest NewsInternational

‘ഉക്രൈൻ ഒരു യൂറോപ്യൻ വിഷയമല്ല, അതൊരു അന്താരാഷ്ട്ര വിഷയമാണ്’: ക്വാഡ് സമ്മേളനത്തിൽ ജോ ബൈഡൻ

ടോക്കിയോ: ഉക്രൈൻ അധിനിവേശം യൂറോപ്പിലെ മാത്രം വിഷയമല്ല, അതൊരു അന്താരാഷ്ട്ര വിഷയമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ക്വാഡ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉക്രൈനിൽ റഷ്യ നടത്തുന്ന അഭിനിവേശം യൂറോപ്പിന് മാത്രം ബാധിക്കുന്ന വിഷയമല്ല. അത് ലോകം മുഴുവൻ നേരിടുന്ന ഒരു വിഷയമാണ്. ഈ ക്വാഡ് സഖ്യത്തിൽ പങ്കാളികളാകുന്നത് ഇൻഡോ പസഫിക് മേഖലയിലെ വൻശക്തികളാണ്. അതുകൊണ്ടു തന്നെ, അവർ സംയുക്തമായി ഉക്രൈന് വേണ്ടി പ്രതികരിക്കും’ ജോ ബൈഡൻ വ്യക്തമാക്കി.

ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പ്രസംഗിച്ച ബൈഡൻ, ജനാധിപത്യത്തിന്റെ മേന്മകൾ ഉയർത്തിപ്പിടിച്ചു. ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം, മാനവികത നേരിടുന്ന വളരെ വലിയൊരു വെല്ലുവിളിക്ക് രൂപം നൽകിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റഷ്യ ഉക്രൈനിൽ നടത്തുന്ന സൈനികനീക്കം മൂന്ന് മാസം പിന്നിട്ടു. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം ഇതിനോടകം

തന്നെ റഷ്യൻ സൈനികർ പിടിച്ചടക്കി കഴിഞ്ഞു. പരോക്ഷമായി സൈനിക സഹായം നൽകുന്നതല്ലാതെ, ആഗോള രാഷ്ട്രങ്ങളൊന്നും തന്നെ പരസ്യമായി റഷ്യയ്ക്ക് എതിരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button