
ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു.
Read Also : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി
ഞായറാഴ്ച രാത്രി 10.30-ന് തലവടി കൊറ്റംകുളങ്ങര റോഡിൽ ആര്യാട് പള്ളിമുക്കിന് സമീപമായിരുന്നു അപകടം. റോഡരികിൽ കിടന്ന കല്ലിൽ തട്ടി ബൈക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ പ്രദേശവാസികൾ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Post Your Comments