എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും വോട്ട് ഇരട്ടിപ്പിക്കല്‍ നടന്നെന്നും വി.ഡി സതീശൻ ആരോപിച്ചു. ഇതിനായി പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ടും അദ്ദേഹം സര്‍ക്കാരിനുനേരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. കേസ് ഒതുക്കാന്‍ ഇടനിലക്കാരായി സി.പി.ഐ.എം നേതാക്കള്‍ നില്‍ക്കുന്നുവെന്നും അതിജീവിതയുടെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
‘സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണം. ഡ.ബ്ല്യു.സി.സി നിരന്തരമായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളോടും കണ്ണടയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി.സി ജോര്‍ജിന് ജാമ്യം ലഭിക്കാനും ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചു. രണ്ട് കേസിലും ഇടനില നിന്നത് ഒരാള്‍ തന്നെയാണ്. തെളിവ് ലഭിച്ചാല്‍ പേര് വെളിപ്പെടുത്തും’- വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments