ജനീവ: കുരങ്ങുപനി പടരുന്നതിനിടെ, രോഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വംശീയവും ഹോമോഫോബിക്കുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്ര സഭ. യു.എന്‍ ഏജന്‍സിയാണ് ചില മാധ്യമങ്ങള്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തവരില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ ഉണ്ടെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഹോമോഫോബികും വംശീയവുമായ പരാമര്‍ശങ്ങളോടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍പ്പെട്ട ആളുകള്‍ക്കെതിരെയും ആഫ്രിക്കയെയും ആഫ്രിക്കക്കാരെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലും കുരങ്ങു പനിയെ കുറിച്ചും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയാണ് യു.എന്‍ അപലപിച്ചത്.
വൈറസ് ബാധിച്ച ആരുമായും സമ്പർക്കത്തിലേർപ്പെടുന്നത് രോഗം പകരാനിടയാക്കുമെന്നും ഗേ, ബൈ സെക്ഷ്വല്‍ എന്നിവരിലൂടെയാണ് രോഗം പടരുന്നതെന്നും തെറ്റായ വാര്‍ത്തകൾ പ്രചരിക്കപ്പെടുന്നുണ്ടെന്ന് യു.എന്‍ പറഞ്ഞു. ഇങ്ങനെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുമെന്നും രോഗത്തിനെതിരായ പോരാട്ടത്തെ മോശമായി ബാധിക്കുമെന്നും യു.എന്‍ വ്യക്തമാക്കി.
Post Your Comments