ടോക്കിയോ: ഓരോ പൗരന്റെയും അവകാശങ്ങള്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നതായും ശക്തവും പ്രതിരോധശേഷിയുള്ളതുമായ ജനാധിപത്യ സംവിധാനമായി, ഇന്ത്യ മാറിയതായും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനിലെ ടോക്കിയോയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജപ്പാനുമായുള്ള ഇന്ത്യയുടെ ബന്ധം ആത്മീയതയുടെയും സഹകരണത്തിന്റേയുമാണെന്നും ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയില്‍, ജപ്പാന്‍ പ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലോകം ഇന്നു പിന്തുടരേണ്ട പാത ബുദ്ധന്‍ കാണിച്ചുതന്നിട്ടുണ്ട്. അക്രമം, അരാജകത്വം, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ ലോകം നേരിടുന്ന എല്ലാ വെല്ലുവിളികളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനുള്ള വഴിയാണത്,’ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments