ആലപ്പുഴ: ജില്ലയിൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിൽ ഒരു കുട്ടി നടത്തിയ മുദ്രാവാക്യം വിളിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. അരിയും മലരും വാങ്ങി കാത്തിരിക്കാൻ ഹിന്ദുക്കൾക്കും, കുന്തിരിക്കം വാങ്ങി കാത്തിരിക്കാൻ ക്രൈസ്തവർക്കും മുന്നറിയിപ്പ് നൽകിയ ശേഷം, തങ്ങൾ കാലന്മാർ ആണെന്ന് ചെറിയ കുട്ടി വിളിച്ച് പറയുന്നതിന്റെ വീഡിയോ വിവാദമാകുകയാണ്. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ അടക്കമുള്ളവർ രംഗത്ത് വന്നിരിക്കുകയാണ്. ആ മുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ പ്രായമാണ് ആശങ്കപ്പെടുത്തുന്നതെന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര.
ഒരു സംഘടനയുടെ സമ്മേളനത്തിൽ കാലന്മാർ വരുന്നുണ്ട് എന്ന് ഒരു ചെറിയ കുട്ടി മുദ്രാവാക്യം മുഴക്കുന്നതിലൂടെ, ആ സമ്മേളനം പൊതുസമൂഹത്തിലേക്ക് കൺവേ ചെയ്യുന്ന രാഷ്ട്രീയം എന്തായിരിക്കുമെന്ന് ശ്രീജ ചോദിക്കുന്നു. സ്വയം കാലന്മാർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടരെ രാഷ്ട്രീയ സമൂഹം എങ്ങനെ വിലയിരുത്തുമെന്നും, ഈ വൈകാരിക ഊളത്തരങ്ങളുടെ പേരാണ് ഫാസിസ്റ്റ് വിരുദ്ധതയെങ്കിൽ തീർച്ചയായും ആ ഫാസിസ്റ്റ് വിരുദ്ധത ശക്തിപ്പെടുത്തുന്നത് ഫാസിസത്തെ തന്നെയായിരിക്കും എന്നതിൽ സംശയവുമില്ലെന്നും ശ്രീജ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ശ്രീജ നെയ്യാറ്റിൻകരയുടെ പോസ്റ്റ്:
“വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ” … പോപ്പുലർ ഫ്രണ്ട് സമ്മേളന വേദിയിൽ മുഴങ്ങിക്കേട്ട ആ അപകടകരമായ മുദ്രാവാക്യത്തേക്കാൾ ആ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന കുട്ടിയുടെ പ്രായമാണ് ആശങ്കപ്പെടുത്തുന്നത് … മുദ്രാവാക്യങ്ങൾക്കൊരു രാഷ്ട്രീയമുണ്ട് അതൊരിക്കലും കൊലവിളിയുടെ രാഷ്ട്രീയമല്ല … കൊലവിളിയുടെ രാഷ്ട്രീയം ഫാസിസത്തിന്റേതാണ്… സംഘപരിവാർ ആ കൊലവിളികൾ എവിടെല്ലാം നടത്തിയിരിക്കുന്നു ഏറ്റവുമൊടുവിൽ പേരാമ്പ്രയിലും നമ്മളത് കേട്ടു… ഒരു സംഘടനയുടെ സമ്മേളനത്തിൽ കാലന്മാർ വരുന്നുണ്ട് എന്ന് ഒരു ചെറിയ കുട്ടി മുദ്രാവാക്യം മുഴക്കുന്നതിലൂടെ ആ സമ്മേളനം പൊതുസമൂഹത്തിലേക്ക് കൺവേ ചെയ്യുന്ന രാഷ്ട്രീയം എന്തായിരിക്കും? സ്വയം കാലൻമാർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടരെ രാഷ്ട്രീയ സമൂഹം എങ്ങനെ വിലയിരുത്തും?
ഈ വൈകാരിക ഊളത്തരങ്ങളുടെ പേരാണ് ഫാസിസ്റ്റ് വിരുദ്ധതയെങ്കിൽ തീർച്ചയായും ആ ഫാസിസ്റ്റ് വിരുദ്ധത ശക്തിപ്പെടുത്തുന്നത് ഫാസിസത്തെ തന്നെയായിരിക്കും എന്നതിൽ ഒരു സംശയവുമില്ല … സംഘപരിവാറും പോപ്പുലർ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന പൊതുബോധത്തിന് ചൂണ്ടിക്കാണിക്കാൻ ഇത്തരം തെളിവുകൾ സംഭാവന ചെയ്യുന്നത് കൊണ്ട് ആർക്ക് എന്ത് നേട്ടമാണുണ്ടാകുന്നത് …? ഇത്തരം വൈകാരികതകൾ കൊണ്ട് സ്വയം തൃപ്തിപ്പെടാം എന്നല്ലാതെ ഫാസിസത്തിന് എന്ത് തകരാറാണുണ്ടാകുന്നത് ..? കഷ്ടം ..
Post Your Comments