KeralaLatest NewsIndiaNews

പിണറായി വിജയന്റെ കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാൻ ഉത്തരാഖണ്ഡ് പ്രതിനിധി കേരളത്തിൽ

തിരുവനന്തപുരം: കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാൻ ഉത്തരാഖണ്ഡ് പ്രതിനിധി കേരളത്തിലെത്തി. സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്.

Also Read:ഉത്തര കൊറിയ എന്തു ചെയ്താലും നേരിടാൻ യുഎസ് ഒരുക്കമാണ് : ജോ ബൈഡൻ

മൂന്ന് പ്രളയങ്ങളടക്കം തരണം ചെയ്ത കേരളത്തിന്റെ മാതൃകകളും മറ്റും വിശദമായി പഠിക്കാനാണ് പ്രതിനിധികൾ എത്തുന്നത്. മുൻപ് കേരളത്തിലെത്തിയ ലോക ബാങ്കിന്റെ വിദഗ്ധ സംഘം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലും ആകൃഷ്ടരായിരുന്നു.

അതേസമയം, മൂന്ന് പ്രളയങ്ങളും, മഹാമാരികളും സർക്കാർ കൃത്യമായിത്തന്നെയാണ് പരിഹരിച്ചത്. കേരളത്തിന്റെ മാതൃകകൾ മറ്റു സംസ്ഥാനങ്ങളും അനുകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button