Latest NewsNewsInternationalKuwaitGulf

രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല: കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുരങ്ങുപനിയുമായി ബന്ധപ്പെട്ട ആഗോള സ്ഥിതിഗതികൾ മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കുരങ്ങുപനി പടരുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ വരാന്തയില്‍ മൃതദേഹം : പ്രധാന പ്രതി പിടിയില്‍

കുരങ്ങുപനിയുടെ കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ത്വക്കിൽ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കരുതൽ നടപടികൾ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ.

Read Also: ‘പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ: വിമർശനവുമായി ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button