ഇരിങ്ങാലക്കുട: മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ദീപക്ക് ആണ് പിടിയിലായത്. ഏപ്രില്‍ 13നാണ് ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ വരാന്തയില്‍ പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അജയകുമാര്‍ എന്ന ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ ദീപക്ക് വിവിധ സ്റ്റേഷനുകളില്‍ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
read also: തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനമ്മയുടെ ക്രൂരമര്‍ദനം
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കൊലപാതക കേസില്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി അന്‍വര്‍ അലി നേരത്തെ പിടിയിലായിരുന്നു.
Post Your Comments