കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഡോള്‍ഫ് ഹിറ്റ്‌ലർ, ജോസഫ് സ്റ്റാലിൻ, ബെനിറ്റോ മുസ്സോളിനി എന്നിവരേക്കാൾ മോശമാണ് ബിജെപിയുടെ ഭരണമെന്ന് മമത ബാനര്‍ജി പറഞ്ഞു. നൂറ് ഹിറ്റ്‌ലർമാരെപ്പോലെയാണ് ബിജെപി നേതാക്കൾ പെരുമാറുന്നതെന്നും ഇന്ത്യയില്‍ തുഗ്ലക്ക് ഭരണമാണ് നിലവിലുള്ളതെന്നും മമത ആരോപിച്ചു.
സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന കാര്യങ്ങളില്‍ ഇടപെടുകയാണെന്നും ബിജെപി നേതൃത്വത്തിലുള്ള ഭരണം, രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. കൊല്‍ക്കത്തയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മമത ബിജെപിയ്‌ക്കെതിരെ കനത്ത വിമർശനം ഉന്നയിച്ചത്.
എല്ലാ കേസിലും ഒരേ നിലപാട്: സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് കെബി ഗണേഷ് കുമാര്‍
‘ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന കാര്യങ്ങളില്‍ ഇടപെട്ട് ബിജെപി സര്‍ക്കാര്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ബുള്‍ഡോസര്‍ ചെയ്യുകയാണ്. ഈ ഏജന്‍സികള്‍ക്ക് സ്വയംഭരണാധികാരം നല്‍കണം,’ മമത ബാനര്‍ജി വ്യക്തമാക്കി.
Post Your Comments