ThiruvananthapuramKeralaNattuvarthaLatest NewsNews

‘കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത, തോമസും അങ്ങനെയാണ്, ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ട്’

കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെവി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെവി തോമസ് ഓട്ടക്കാലണയാണെന്നും ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പും ശേഷവുമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക നില ജനങ്ങള്‍ക്ക് അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

‘കെവി തോമസ് സ്വയം ആര്‍ജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്. അതുകൊണ്ട്, തോമസ് ഒരു ഓട്ടക്കാലണയാണ്. എടുക്കാത്ത നാണയമാണ്,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

ന്യൂസ് ചാനലുകളില്‍ മുഖം മറച്ചും ശിരോവസ്ത്രം ധരിച്ചും അവതരണം നടത്തി അഫ്ഗാനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍

കെവി തോമസ് ആരാണെന്ന് ചോദിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടാണ്, അദ്ദേഹത്തെ ഇപ്പോള്‍ തടങ്കല്‍ പാളയത്തില്‍ വെച്ചിരിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ ഇവിടെ ഇറക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെട്ടു. അദ്ദേഹത്തെ റിലീസ് ചെയ്യണം. ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കണം.’ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button