കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പിന്തുണയുമായി ക്രിസ്ത്യന്‍ ലീഗ്. ക്രൈസ്തവ സമുദായത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ജോ ജോസഫിന് സാധിക്കുമെന്ന് ക്രിസ്ത്യന്‍ ലീഗ് ചെയര്‍മാന്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പ്രഖ്യാപിച്ചിരുന്നു. ഹെല്‍മറ്റ് ചിഹ്നമായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍, മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ക്രിസ്ത്യന്‍ ലീഗ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന് ക്രിസ്ത്യൻ ലീഗ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: എല്ലാ മെഡിക്കൽ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തൃക്കാക്കര തിരഞ്ഞെടുപ്പിൽ നിന്നും ക്രിസ്ത്യൻ ലീഗ് സ്ഥാനാർത്ഥി പിന്മാറി.
തിരഞ്ഞെടുപ്പിലും സമുദായത്തിലും തന്നേക്കാൾ ഇമ്പാക്റ്റ് ഉണ്ടാക്കാൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫ് ന് കഴിയുമെന്ന തിരിച്ചറിവാണ് ആൽബിച്ചന്റെ പിന്മാറ്റത്തിനു പിന്നിൽ . ഒപ്പം ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കാൻ കഴിവുള്ള അതിലുപരി ക്രൈസ്തവ യുവതക്ക് മധുരമേകാൻ കെൽപ്പുള്ള (നിലവിൽ കൈപ്പുനീറാണ് പാവങ്ങൾ കുടിക്കുന്നത് ) ഹൃദയപക്ഷം ഡോക്ടർ ജോ ജോസഫിനു പിന്തുണയും ക്രിസ്ത്യൻ ലീഗ് നേതാവ് ആൽബിച്ചൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments