ErnakulamNattuvarthaLatest NewsKeralaNews

ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനും അതേ: വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ, ഇടത് മുന്നണി സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമര്‍ശനത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണ്, ഞാനും അതേ. പക്ഷേ, അത് നിയമസഭയുടെ സ്ഥാനാർത്ഥിയാണെന്ന് മാത്രം’, മുഖ്യമന്ത്രി വ്യക്തമാക്കി.

തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചിരിക്കുന്നതെന്നും കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ, മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button