KeralaLatest NewsNews

വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം ഒരു പെൺകുട്ടി ഇങ്ങനെ കരയണമെങ്കിൽ അവൾ എത്രയേറെ ക്രൂരത അനുഭവിച്ചിട്ടുണ്ടാകും: കുറിപ്പ്

പെൺകുഞ്ഞുങ്ങളെ... സ്വപ്നം കാണുന്ന ജീവിതമായിരിക്കില്ല മുന്നിൽ എത്തി കിട്ടുന്നത്

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസില്‍ നാളെ വിധി വരാനിരിക്കെ പ്രതിയായ കിരൺ കുമാറിന് എന്ത് ശിക്ഷയാകും ലഭിക്കുക എന്ന കാര്യം സംബന്ധിച്ച ചർച്ചയിലാണ് സോഷ്യൽ മീഡിയ. വിവാഹം കഴിഞ്ഞു ഒൻപതു നാൾ മാത്രം പിന്നിടുമ്പോൾ തന്നെ ഇവിടെ നിർത്തിയിട്ട് പോകരുതെന്ന് വിസ്മയ അച്ഛനോട് കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിസ്മയ കേസ് വീണ്ടും ചർച്ചയാകുകയാണ്.

വിധി വരാൻ ഒരു ദിവസം ബാക്കി നിൽക്കേ ആണ് അവളുടെ നിലവിളി ശ്വാസം മുട്ടിക്കുന്നതെന്നും ഇപ്പോഴും വിസ്മയമാർ ജനിച്ചു കൊണ്ടേ ഇരിക്കുന്നുവെന്നും സിൻസി അനിൽ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

read also: സ്ഥലംമാറ്റം, നിയമനം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണം : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കുറിപ്പ് പൂർണ്ണ രൂപം,

എനിക്ക് ഇവിടെ പറ്റത്തില്ല അച്ഛാ… എന്നെ ഇവിടെ നിർത്തിയിട്ടു പോയാൽ പിന്നെ എന്നെ കാണത്തില്ല… എനിക്ക് പേടിയാ അച്ഛാ…

ഒരു പെൺകുഞ്ഞിന്റെ നിലവിളി രാവിലെ മുതൽ കാതും മനസ്സും പൊള്ളിക്കുന്നുണ്ട്…
വിവാഹം കഴിഞ്ഞ ഒൻപതാം ദിവസം ഒരു പെൺകുട്ടി ഇങ്ങനെ കരയണമെങ്കിൽ അവൾ എത്രയേറെ ക്രൂരത അനുഭവിച്ചിട്ടുണ്ടാകും…

അവൾ ഇന്ന് ജീവിച്ചിരിപ്പില്ല.. കൊന്നതോ മരിച്ചതോ എന്ന് വ്യക്തമല്ല…
വിധി വരാൻ ഒരു ദിവസം ബാക്കി നിൽക്കേ ആണ് അവളുടെ നിലവിളി ശ്വാസം മുട്ടിക്കുന്നത്…

ഇപ്പോഴും വിസ്മയമാർ ജനിച്ചു കൊണ്ടേ ഇരിക്കുന്നു…
സ്ത്രീധനം മോഹിച്ചു വിവാഹം കച്ചവടമാക്കിയ ക്രൂരൻമാരുടെ കൈകകളിലേക്ക് അറിഞ്ഞും അറിയാതെയും എറിയപ്പെടുന്ന പെൺകുഞ്ഞുങ്ങൾ…
എന്നാണ് ഇതിനൊരു അവസാനം ഉണ്ടാവുക????

പറ്റുന്നില്ലെന്നു തോന്നിയാൽ ഇറങ്ങി പോരാനുള്ള ആത്മവിശ്വാസം നമ്മുടെ പെണ്മക്കൾക്ക് കൊടുക്കാൻ ആകുന്നില്ലെങ്കിൽ നമ്മൾ എത്ര പരാജയപ്പെട്ട മാതാപിതാക്കൾ ആണ്…????

പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തിനാണ്… വല്ലവനും പണി എടുത്തു കാശ് ഉണ്ടാക്കി കൊടുക്കാൻ അല്ലെ.. അവളുടെ പഠിപ്പ്‌ നിർത്താം.. കെട്ടിച്ചു വിടാം.. ചെക്കനെ പഠിപ്പിച്ചാൽ നമുക്ക് ഉതകും എന്ന് കരുതുന്ന മാതാപിതാക്കൾ ഇപ്പോഴും നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്…

ഇത്തരത്തിൽ മകൾ ഒരു ബാധ്യത ആണ് എന്നു ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കേൾക്കുന്നത് കൊണ്ടാണ് ഇറങ്ങി പോരാൻ ആത്മവിശ്വാസം ഇല്ലാതെ ഈ പെൺകുട്ടികൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവേകം പലർക്കും ആയിട്ടില്ല…

അവർക്കു സ്ത്രീധനമുണ്ടക്കുന്നതിനെ കുറിച്ചു തല പുകയ്ക്കാതെ അവർക്കു വേണ്ടത്ര വിദ്യാഭ്യാസം നൽകി സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ സമ്പാദിക്കാൻ എങ്ങനെ അവരെ സഹായിക്കാമെന്നു ചിന്തിച്ചു തല പുകയ്ക്കൂ മാതാപിതാക്കളെ…

പെൺകുഞ്ഞുങ്ങളെ… സ്വപ്നം കാണുന്ന ജീവിതമായിരിക്കില്ല മുന്നിൽ എത്തി കിട്ടുന്നത്!!!
ഏതു വീഴ്ചകളിലും നമുക്ക് തല ഉയർത്തി നിൽക്കാനാകുന്നത് ഒരു തൊഴിൽ ഉണ്ടെങ്കിൽ മാത്രമാണ്…
ആദ്യം അത് സമ്പാദിക്കുക…

എന്നിട്ട് വേണമെന്ന് തോന്നുന്നെങ്കിൽ മാത്രം അനുയോജ്യനായ പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തുക…
ജീവിക്കുക ….
ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ…
നാളത്തെ പുലരി നൽകുന്നത് അവൾക്കുള്ള നീതിയാകട്ടെ…..
എന്ന് ഇതേ അവസ്ഥയിലൂടെ കടന്നു പോയപ്പോൾ അപ്പനും അമ്മയും കൈ പിടിക്കാൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മകൾ… ഒപ്പ്‌ ✌️

shortlink

Related Articles

Post Your Comments

Related Articles


Back to top button