Latest NewsIndiaNewsBusiness

ഇമേജിൻ മാർക്കറ്റിംഗ്: സെബിയുടെ അനുമതി ലഭിച്ചു

ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

ഇമേജിൻ മാർക്കറ്റിംഗിന് പ്രാഥമിക ഓഹരി വിൽപ്പന ( ഐപിഒ) നടത്താൻ സെബിയുടെ അനുമതി ലഭിച്ചു. ബോട്ട് വയർലെസ് ഇയർഫോൺ, സ്മാർട്ട്‌വാച്ച് ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഇമേജിൻ മാർക്കറ്റിംഗ് ലിമിറ്റഡ്. ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

1.5 കോടിയാണ് ഇക്വിറ്റി ഓഹരികൾ അർഹരായ ജീവനക്കാർക്ക് മാറ്റിവെച്ചത്. കൂടാതെ, 900 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,100 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഐപിഒയിൽ ഉൾപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒയിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്ന് 700 കോടി രൂപ വായ്പകളുടെ തിരിച്ചടവിന്, അല്ലെങ്കിൽ മുൻ അടവിനായിരിക്കും ഉപയോഗപ്പെടുത്തുക.

Also Read: തൊഴിൽ കരാർ അവസാനിപ്പിക്കാൻ 60 ദിവസത്തെ നോട്ടീസ് നൽകണം: അറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button