റിയാദ്: തൊഴിൽ കരാർ അവസാനിപ്പിക്കാൻ ജീവനക്കാർ തൊഴിലുടമയ്ക്ക് 60 ദിവസത്തെ നോട്ടീസ് നൽകണമെന്ന് സൗദി. മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കാലപരിധിയില്ലാത്ത തൊഴിൽ കരാർ ഒപ്പിട്ടവർക്ക് ഇത്തരത്തിലുള്ള നോട്ടീസ് നിർബന്ധമാണ്. നിശ്ചിത കാലാവധിക്കുള്ള തൊഴിൽ കരാർ ഒപ്പിട്ടവർ (പ്രതിമാസ വേതനമില്ലാത്തവർ) ജോലി മതിയാക്കുകയാണെങ്കിൽ 30 ദിവസത്തെ നോട്ടീസ് നൽകിയാൽ മതിയാകും. തൊഴിലാളിയുമായുള്ള ബന്ധം തൊഴിലുടമയാണ് അവസാനിപ്പിക്കുന്നതെങ്കിലും മേൽപറഞ്ഞ നിയമങ്ങൾ ബാധകമാണ്. നോട്ടീസ് കാലയളവ് പാലിക്കാത്തവർ തുല്യകാലയളവിലേക്കുള്ള വേതനം എതിർ കക്ഷിക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് നിബന്ധന.
Read Also: ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
Post Your Comments