KeralaLatest NewsNews

മറ്റു സംസ്ഥാനങ്ങളെല്ലാം കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്: കെ.സുരേന്ദ്രൻ

കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ സംസ്ഥാന സർക്കാർ എടുത്ത നടപടി തികച്ചും നിഷേധാത്മകവും ജനവിരുദ്ധവുമായിരുന്നു.

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം തികച്ചും അഭിനന്ദനാർഹമായ നടപടിയാണെന്നും നടപടി പാവങ്ങൾക്ക് ആശ്വാസകരവും വികസനത്തെ ത്വരിതപ്പെടുത്തുന്നതുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ, സംസ്ഥാന സർക്കാരിനെ വിമർശിച്ചും കെ.സുരേന്ദ്രൻ രംഗത്തെത്തി. സംസ്ഥാന സർക്കാർ പത്ത് രൂപം വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്നും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെല്ലാം കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: എല്ലാ മെഡിക്കൽ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

‘കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ സംസ്ഥാന സർക്കാർ എടുത്ത നടപടി തികച്ചും നിഷേധാത്മകവും ജനവിരുദ്ധവുമായിരുന്നു. ഇനിയും അതേ നടപടി തുടരാനാണ് പിണറായി വിജയൻ സർക്കാർ തയ്യാറാവുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുകതന്നെ ചെയ്യും. അന്ധമായ ബി.ജെ.പി വിരോധം മൂലം മിണ്ടാതിരിക്കാനാണ് യു.ഡി.എഫ് തയ്യാറാവുന്നതെങ്കിൽ അവർക്കും ജനങ്ങളുടെ എതിർപ്പ് നേരിടേണ്ടിവരും. നികുതി കുറച്ച് ബസ് – ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടത്’- കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button