മലപ്പുറം: അബ്ദുല്‍ ജലീലിന്റെ കൊലപാതകത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തെങ്കിലും, പ്രധാന പ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് 15ന് രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട്, 19ന് രാവിലെ അവശനായ നിലയില്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യഹിയ മുങ്ങി. അതിക്രൂര മര്‍ദ്ദനത്തിനിരയായ ജലീല്‍ 20ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
Read Also: ‘അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അല്ല, അപ്പോൾ പറയാൻ തോന്നിയത് പറഞ്ഞു’: നിഖില വിമൽ
പൊലീസ് വൃത്തങ്ങളില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് ഗള്‍ഫില്‍ നിന്ന് വന്ന അബ്ദുല്‍ ജലീലിന്റെ കൈവശം ഏകദേശം ഒന്നര
കിലോയോളം സ്വര്‍ണം കൊടുത്തയച്ചിരുന്നു. ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വര്‍ണത്തിനു വേണ്ടിയാണ് ജലീലിനെ പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുവന്നത്. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ അപാര്‍ട്ട്മെന്റില്‍ വച്ച് ജലീലിനെ പരിശോധിച്ചെങ്കിലും സ്വര്‍ണമൊന്നും കിട്ടിയില്ല. ഇതോടെ, സ്വര്‍ണം മറിച്ചുകൊടുത്തോ എന്ന സംശയത്തില്‍ മര്‍ദ്ദനം തുടങ്ങി. 15ന് വൈകിട്ട് ജലീലിനെ ആക്കപ്പറമ്പിലെ മൈതാനത്തിലെത്തിക്കുകയും കൂട്ടുകാരുടെ സഹായത്തോടെ മര്‍ദ്ദനം തുടരുകയും ചെയ്തു.
ആശുപത്രിയിലെത്തിക്കുമ്പോള്‍, അബ്ദുള്‍ ജലീല്‍ അബോധാവസ്ഥയിലായിരുന്നു എന്നാണ്
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പൊലീസിന് നല്കിയ വിവരം. ശരീരമാസകലം മുറിവുകളും തോളിനു സമീപം ചതവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. രക്തം കട്ട പിടിച്ച നിലയില്‍ കറുത്ത പാടുകള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. വയറിനു സമീപത്ത് ഉരഞ്ഞ പാടും, നെറ്റിക്കു സമീപം മുറിവും ഉണ്ടായിരുന്നു.
‘പ്രഥമ കാഴ്ചയില്‍ ആന്തരികാവയവങ്ങളുടെ പരിക്ക് സംശയിച്ചതിനെ തുടര്‍ന്നാണ്, സിടി സ്കാന്‍ ചെയ്തത്. സ്കാനിംഗില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് ജലീലിനെ മാറ്റുകയായിരുന്നു. പിന്നീട്, വെന്റിലേറ്ററിലേക്കു മാറ്റി. ജീവന് നിലനിര്‍ത്തുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും 20ന് പുലര്‍ച്ചെ ജലീല്‍ മരണത്തിനു കീഴടങ്ങി’, ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments