KeralaLatest NewsNews

മത്സരം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വിളിച്ച് അനുമോദിച്ചത് വലിയകാര്യം: എച്ച്.എസ് പ്രണോയ്

ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്.

തിരുവനന്തപുരം: ലോക ബാഡ്‌മിന്റണിലെ പുരുഷ ചാമ്പ്യൻഷിപ്പായ തോമസ്‌ കപ്പ്‌ നേടിയ ‘ത്രിൽ’ മലയാളിയായ ബാഡ്‌മിന്റൺ താരം എച്ച്.എസ് പ്രണോയ് മറച്ചുവയ്‌ക്കുന്നില്ല. തോമസ് കപ്പ് നേട്ടം അടുത്തതലമുറയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രണോയ് പറഞ്ഞു. കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ് തോമസ് കപ്പ് ജയമെന്നും സ്വര്‍ണ്ണ നേട്ടത്തോടുളള രാജ്യത്തിന്റെ പ്രതികരണം അപ്രതീക്ഷിതാമായിരുന്നുവെന്നും പ്രണോയ് പറഞ്ഞു.

‘മത്സരം കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വിളിച്ച് അനുമോദിച്ചത് വലിയകാര്യമാണ്. കേരളത്തില്‍ ബാഡ്മിന്റന് അടിസ്ഥാന സൗകര്യങ്ങളില്‍ അപര്യാപ്തതയുണ്ട്. കേരളത്തില്‍ നിന്ന് താരങ്ങള്‍ കുറയാന്‍ കാരണമിതാണ്’- എച്ച്.എസ് പ്രണോയ് പറയുന്നു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്. 73 വര്‍ഷം പഴക്കമുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ മെഡലുറപ്പിക്കുന്നത് ഇക്കുറി ആദ്യമായാണ്. ഫൈനലിലെത്തിയതോടെ വെള്ളിയും ഉറപ്പിച്ചിരുന്നു. 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തോല്‍പ്പിച്ചതോടെ സ്വര്‍ണ്ണ നേട്ടത്തിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button