കോഴിക്കോട്: ’40 വര്‍ഷത്തെ നിരീശ്വരവാദത്തിനു ശേഷം ഇ എ ജബ്ബാര്‍ ഇസ്ലാം സ്വീകരിച്ചു’ എന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ എഴുത്തുകാരിയും മോട്ടിവേഷന്‍ സ്പീക്കറുമായ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് കേരളത്തില്‍ ആദ്യമായി ഇസ്ലാമിനെ തുറന്ന് എതിര്‍ക്കാന്‍ ധൈര്യപ്പെട്ട, യുക്തിവാദി നേതാവും പ്രാസംഗികനുമായ ഇ എ ജബ്ബാര്‍ വീണ്ടും ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.
‘നാല്‍പ്പതുവര്‍ഷത്തെ നിരീശ്വരവാദത്തിനുശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാര്‍ ഇസ്ലാം സ്വീകരിച്ചു’ എന്ന ക്യാപ്ഷനോടെ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം പ്രചരിച്ച വാർത്തയ്ക്ക് വിശ്വാസികൾക്കിടയിൽ വലിയ പ്രചാരം ലഭിച്ചു. എന്നാല്‍, പുര്‍ണ്ണമായും അടിസ്ഥാനരഹിതമായിരുന്നു ഈ വാര്‍ത്ത.
read also: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍
ജബ്ബാറിന്റെ ചിത്രം ഉപയോഗിച്ച്, ഇസ്ലാമിസ്റ്റുകളെ ട്രോളാന്‍ വേണ്ടി ചിലര്‍ ഉണ്ടാക്കിയ പോസ്റ്റ് മാത്രമാണിത്. എന്നാൽ, വിശ്വാസികള്‍ കാര്യമാറിയാതെ ഷെയര്‍ ചെയ്യുകയും ചെയ്യുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദിയും പ്രഭാഷകനും എഴുത്തുകാരനുമാണ് ഇ എ ജബ്ബാര്‍. കേരള യുക്തിവാദി സംഘത്തിന്റെ വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഖുറാനില്‍ ഉള്ള കാര്യങ്ങളില്‍ തോന്നിയ പൊരുത്തക്കേടുകൾക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിക്കാത്തതിനെ തുടർന്നാണ് താന്‍ മത നിരാസത്തിലേക്ക് കടക്കുന്നതെന്ന് ജബ്ബാര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
‘ഞാന്‍ എന്തുകൊണ്ടു മുസ്ലിം അല്ല’ എന്ന അദ്ദേഹത്തിന്റെ പുസ്തകം വലിയ ചർച്ചയായിരുന്നു.
Post Your Comments