ബംഗളൂരു: ഇന്ത്യയോട് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി ദിപു മോനി. ഇന്ത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ പങ്കെടുക്കുകയായിരുന്നു അവർ. ‘ഇന്ത്യ@2047’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് മോനി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ മാത്രമല്ല, മറ്റു രാജ്യങ്ങളും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം, മതപരമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവ നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് മോനി പറഞ്ഞു.
ഇന്ത്യ ബഹുമാനിക്കുന്ന ലോകശക്തികളിൽ ഒന്നായി മാറണമെങ്കിൽ ഭരണഘടനയിൽ പ്രതിപാദിക്കുന്ന പിതാമഹന്മാരുടെ സ്വപ്നങ്ങൾ നടപ്പിലാക്കണമെന്ന് അവർ അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടണമെന്നും അതിനു പരസ്പര സഹായവും സഹകരണവും ആവശ്യമാണെന്നും മോനി വ്യക്തമാക്കി.
Post Your Comments