KeralaNattuvarthaLatest NewsNews

‘വേണ്ടത് പോലെ ചിലവഴിക്കാം’, തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് മുക്കാൽ ലക്ഷം വരെ മുടക്കാം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് മുക്കാൽ ലക്ഷം വരെ മുടക്കാൻ അനുമതി നൽകി സർക്കാർ. നിലവിലുള്ള തുകയെക്കാൾ മൂന്നിരട്ടിയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. 2015 ലെ നിയമപ്രകാരം, മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെ ഉള്ളവയ്ക്ക് പതിനായിരം രൂപയും ചെലവഴിക്കാനായിരുന്നു തീരുമാനം.

Also Read:രാജീവ്ഗാന്ധി ചരമദിനം : ഉപചാരങ്ങളർപ്പിച്ച് സോണിയ,പ്രിയങ്ക

എന്നാൽ, ഇത് പൂർണ്ണമായും തിരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, വാടക കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 75,000 രൂപ വരെ ചെലവഴിക്കാം. മറ്റ് ഇടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് പരമാവധി 50,000 രൂപയും ചെലവിടാം.

അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ധാരാളം പരിപാടികളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ചിലവ് തുക കൂട്ടിയത് ഈ പരിപാടികളെ മുന്നിൽ കണ്ടുകൊണ്ടാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button