Latest NewsKeralaNews

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിലേയ്ക്ക് 20 കോടിയോളം രൂപയുടെ ഇടിവ് ഉണ്ടാകുമെന്ന് സൂചന

കേന്ദ്രം ഇന്ധന വില കുറച്ചത് പിണറായി സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ കുറച്ചതോടെ, ഫലത്തില്‍ പിണറായി സര്‍ക്കാരിന് സംഭവിക്കാന്‍ പോകുന്നത് കോടികളുടെ നഷ്ടം. കേന്ദ്രം ഇന്ധന വില കുറച്ചതോടെ
കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയുമാണ് കുറയുക. ഇതോടെ, സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. ഇന്ധന വില വര്‍ധിക്കുമ്പാള്‍ ആനുപാതികമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന തുകയിലാണ് കുറവ് വരുന്നത്.

Read Also: മുക്കുപണ്ട തട്ടിപ്പ്: കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബംഗളരുവിൽ അറസ്റ്റിൽ

നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ച് രൂപയും നികുതി കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മാതൃകയില്‍ നികുതി ഇളവ് വരുത്തിയിരുന്നു. എന്നാല്‍ കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ധന വിലയില്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ കേരളത്തില്‍ ഇനിയും പെട്രോളിനും ഡീസലിനും വില കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button