ഗുവാഹത്തി: കസ്റ്റഡിയില്‍ എടുത്ത മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്‌റ്റേഷന്‍ കത്തിച്ചു. അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. പൊലീസ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ അക്രമിച്ചത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിയുന്നതിന്റെയും പൊലീസുകാരെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
read also: പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
കഴിഞ്ഞദിവസം രാത്രിയാണ് സഫിഖുള്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ സഫീഖുള്ളിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ വിട്ടയയ്ക്കുള്ളുവെന്ന് പറഞ്ഞതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
Post Your Comments