Latest NewsNewsIndia

‘പ്രഥമ പരിഗണന ജനങ്ങൾക്ക്’: ഇന്ധനവില കുറച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ഡൽഹി: രാ​ജ്യ​ത്തെ ജനങ്ങളുടെ കാര്യത്തിനാണ് എ​പ്പോ​ഴും ഒ​ന്നാ​മ​ത്തെ പ​രി​ഗ​ണ​ന​യെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധനവില കുറച്ചത് ജനങ്ങളുടെ ജീവിതത്തെ കൂടുതൽ അനായാസമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ്, നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്നും ഞങ്ങൾക്ക് ജനങ്ങളാണ് ആദ്യം. ഇന്നത്തെ തീരുമാനങ്ങൾ, പ്രത്യേകിച്ചും പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ കുറവുവരുത്തിയ പ്രഖ്യാനം, വിവിധ മേഖലകളെ പോസിറ്റീവായി ബാധിക്കും. ജനങ്ങൾക്ക് ആശ്വാസമാകുകയും അവരുടെ ജീവിതം കൂടുതൽ അനായാസമാകുകയും ചെയ്യും’, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടിയായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന്റേത് ലിറ്ററിന് ആറു രൂപയുമാണ് കുറച്ചത്.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ വീതം സബ്സിഡി നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button