തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് സി.പി.എം. ഇതിനിടയിൽ സർക്കാരിന് തിരിച്ചടിയായി കേരളത്തിലെ അതീവ ദരിദ്രരുടെ കണക്ക് പുറത്ത്. അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേര്‍ അതീവ ദരിദ്രരെന്നാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. ഭൂമിക്കും കിടപ്പാടത്തിനുമായി കാത്തിരിക്കുന്നത് നിരവധി കുടുംബങ്ങളാണ്. സർക്കാർ തന്നെ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്.
വയനാട്ടില്‍ മാത്രം 3210 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരാണെന്ന് സർക്കാർ പറയുന്നു. മുന്നൂറോളം കുടുംബങ്ങൾ പട്ടയം ഇല്ലാതെ ആറളത്ത് കൂരകെട്ടി ജിവിക്കുന്നുണ്ട്. മറ്റ് ഇടങ്ങളിൽ ഇതേ ഫാമിൽ താമസിക്കാൻ ആളില്ലാതെ ചിതലരിക്കുന്ന അവസ്ഥയാണ്. ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ഭൂമി, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സർക്കാരിന്റെ എല്ലാ ശ്രദ്ധയും ഫാമിലെ കൃഷിയിൽ കേന്ദ്രീകരിക്കുമ്പോൾ ആദിവാസി പുനരധിവാസം 18 കൊല്ലം ഇപ്പുറവും ഇഴഞ്ഞ് നീങ്ങുകയാണ്. സംസ്ഥാനത്താകെയുള്ള ആദിവാസികള്‍, ദലിതര്‍, തീരദേശവാസികള്‍ തുടങ്ങി ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല എന്നതിന്റെ തെളിവാണിത്.
Also Read:തകർത്തടിച്ച് അശ്വിനും ജയ്സ്വാളും: ചെന്നൈയെ തകർത്ത് രാജസ്ഥാന്‍ പ്ലേ ഓഫിൽ
2004 ലാണ് ഇരിട്ടി ആറളത്തെ വനത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ ഒരേക്കർ വീതം ഭൂമി നൽകിയത്. പിന്നീട് പലസമയത്തായി കണ്ണൂർ വയനാട് ജില്ലകളിലെ 3375 കുടുംബങ്ങൾക്ക് പട്ടയം കിട്ടി. വമ്പൻ വാഗ്ദാനങ്ങളായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, ഗതാഗത സൗകര്യവും കുടിവെള്ളവും ഇല്ലാത്ത ഇവിടെ നിന്നും തിരിച്ച് ഇറങ്ങുക എന്നതിൽ കവിഞ്ഞ് ആളുകൾക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. കാട്ടാനയുടെ ആക്രമം ഉള്ള ഇവിടെ താമസിക്കുക ബുദ്ധിമുട്ടായിരുന്നു. ആദിവാസി പുനരധിവാസത്തിന് വേണ്ടുന്ന രീതിയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ഉയരുന്നു.
Post Your Comments