തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ വിമർശിച്ച് കെ വി തോമസ് രംഗത്ത്. സുധാകരൻ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണെന്ന് കെ വി പറഞ്ഞു. ഈ പ്രയോഗം മര്യാദകെട്ടതാണെന്നും, ആവർത്തിക്കാതിരിക്കുന്നതാണ് പദവിയ്ക്ക് നല്ലതെന്നും അദ്ദേഹം വിമർശിച്ചു.
Also Read:‘തന്നെ വേദനിപ്പിച്ച ആരോടും വ്യക്തി വിരോധമില്ല’: ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇന്ദ്രാണി മുഖർജി
‘മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ പരാമര്‍ശം കെപിസിസി പ്രസിഡന്റിന്റെ പദവിക്ക് യോജിക്കുന്നതല്ല. സുധാകരന് നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ്. സുധാകരനും അദ്ദേഹത്തിന്റെ ബ്രിഗേഡും തനിക്കെതിരെ വളരെ മോശമായാണ് പ്രതികരിക്കുന്നത്. തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണ്’, കെ വി തോമസ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയിൽ കെ സുധാകരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Post Your Comments