KeralaLatest NewsNews

രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കുറവ്’: കെ.എൻ ബാലഗോപാൽ

കെ.എഫ്‍.സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.

തിരുവനന്തപുരം: രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും ഏറ്റവും കുറവ് കേരളത്തിലാണെന്ന അവകാശവാദവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് വൈകിപ്പിക്കുന്നുവെന്നും കേന്ദ്ര നിലപാട് കെ.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇത് കേരളത്തിന് അഭിമാനാർഹമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നത്’- കെ.എൻ.ബാലഗോപാൽ ആരോപിച്ചു.

Read Also: വിമാനത്താവളത്തില്‍ നിന്ന് ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു: ജൈവസുരക്ഷക്ക് ഭീഷണിയെന്ന് ന്യൂസിലാന്‍ഡ്

കെ.എഫ്‍.സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. ‘സംരംഭകരെ സഹായിക്കുന്ന നിലപാടാണ് കെ.എഫ്‍.സിയുടേത്. പലിശ പരമാവധി കുറച്ചാണ് വായ്പ നൽകുന്നത്. തൊഴിൽ സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന നിലപാടാണ് കെ.എഫ്‍.സി തുടരുന്നത്’- ബാലഗോപാൽ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button