
ടെൽഅവീവ്: ഇസ്രായേലിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിച്ചു. ഇയാളെ ടെൽഅവീവിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. രോഗബാധിതനായ ഇദ്ദേഹം, പടിഞ്ഞാറൻ യൂറോപ്പ് സന്ദർശിച്ചിരുന്നു. ഈ പ്രദേശത്ത് തന്നെയാണ് മങ്കിപോക്സിന്റെ ഡസൻകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
വൈറസ് പടരാതിരിക്കാനുള്ള സർവ്വവിധ മുൻകരുതലുകളും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞു. രോഗിയുടെ ആരോഗ്യം തൃപ്തികരമാണെന്നും അദ്ദേഹം ഐസൊലേഷനിൽ പരിചരണത്തിലാണെന്നും അധികൃതർ അറിയിച്ചു.
പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങൾ. ഏകദേശം ചിക്കൻ പോക്സിന് സമാനമായ രോഗമാണിത്. കുരങ്ങ്, എലി എന്നിവയിൽ നിന്ന് രോഗം പകരാൻ സാധ്യതയുണ്ടെന്ന് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദുബായിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
Post Your Comments