ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് രത്തന്‍ ലാലിനെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഐപിസി 153എ, 295എ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ലാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വളരെ സെന്സിറ്റിവായുള്ള വിഷയമായതിനാൽ സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്.
Post Your Comments