മലപ്പുറം: പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. പ്രതികളുമായി ബന്ധമുള്ളയാളുകളാണ് കസ്റ്റഡിലായത്. എന്നാൽ, ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന യഹിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾ മലപ്പുറം വീട്ടിലില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ച അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ചത് യഹിയ ആയിരുന്നു. ശേഷം ഇയാൾ ഇവിടെ നിന്നും മുങ്ങി. സ്വർണ്ണക്കടത്ത് സംഘം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
Read Also: എല്ലാ മെഡിക്കൽ കോളേജുകളിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി
ജിദ്ദയിൽ നിന്നെത്തിയ പെരിന്തൽമണ്ണ അഗളി സ്വദേശി അബ്ദുൾ ജലീൽ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. അബ്ദുൾ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷമാണ് യഹിയ ആശുപത്രിയിൽ നിന്ന് പോയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. മാരകമായി പരുക്കേറ്റ അബ്ദുൾ ജലീൽ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. മൃതദേഹത്തിൽ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു.
Post Your Comments