സൂപ്പർ മാർക്കറ്റുകളിലും കടകളിലും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ബ്ലൂസ്റ്റാർ ഡീപ് ഫ്രീസറുകൾ വിപണിയിലിറങ്ങി. കൂടുതൽ സ്ഥലവും കൂളിംഗ് നൽകാൻ കഴിയുമെന്നതാണ് ഈ ഫ്രീസറുകളുടെ പ്രധാന പ്രത്യേകത. വാണിജ്യ ആവശ്യങ്ങൾക്കായാണ് പുതിയ ഡീപ് ഫ്രീസറുകൾ വിപണിയിലെത്തിയത്. ഡീപ് ഫ്രീസറുകൾക്ക് 300 മുതൽ 650 ലിറ്റർ വരെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ, 2 മുതൽ -24 ഡിഗ്രി താപനില വരെ ക്രമീകരിക്കാനും കഴിയും. വൈദ്യുതി ഇല്ലാതായാലും കൂടുതൽ സമയം തണുപ്പ് നിലനിർത്താൻ കഴിയുമെന്ന പ്രത്യേകത കൂടി ഡീപ് ഫ്രീസറുകൾക്കുണ്ട്.
ഡീപ് ഫ്രീസറുകളുടെ മുകളിൽ ഗ്ലാസും കട്ടിയുള്ള പ്രതലവുമാണ് ഉപയോഗിക്കുന്നത്. ഐസ്ക്രീം ഉൾപ്പെടെയുള്ള തണുത്ത സാധനങ്ങൾ സൂക്ഷിക്കുന്നവയാണ് ഡീപ് ഫ്രീസറുകൾ. വാധയിലെ പുതിയ പ്ലാന്റിലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള ഫ്രീസറുകളും വാട്ടർ കൂളറുകളും നിർമ്മിക്കുന്നത്.
Also Read: കേരളത്തിൽ ഒരു ലക്ഷത്തിലേറെ പേര് അതീവ ദരിദ്രർ: കിടപ്പാടം കാത്തിരിക്കുന്നത് ആയിരങ്ങൾ
Post Your Comments