ഫ്രിഡ്ജ് ഉപയോഗിക്കുന്ന മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നത്. ഫ്രീസറിനുള്ളിൽ തണുപ്പ് കൂടിയിട്ടാണ് ഐസ് കട്ട പിടിച്ചു നിറയുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നത് എല്ലാവരും ചിന്തിക്കുന്ന ഒന്നാണ്.
ഫ്രിഡ്ജിൽ ഐസ് കട്ട പിടിക്കാനുള്ള പ്രധാന കാരണം തെർമോസ്റ്റാറ്റ് കേടായതു കൊണ്ടോ അല്ലെങ്കിൽ ഫ്രീസറിന്റെ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലോ ആണ്. ഫ്രിഡ്ജിനുള്ളിലെ തെർമോസ്റ്റാറ്റിന്റെ ഉപയോഗം ഫ്രിഡ്ജ് തണുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി കംപ്രസ്സർ ഓഫ് ആകുന്നതിനു വേണ്ടിയാണ്. ഈ തെർമോസ്റ്റാറ്റ് കേടാകുമ്പോഴാണ് കംപ്രസ്സർ ഓഫ് ആകാതെ തണുപ്പ് കൂടി ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നത്.
Read Also : ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നവരാണോ? ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം
ഫ്രീസറിന്റെ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലും ഇതുപോലെ തണുപ്പ് കൂടി ഫ്രീസറിൽ ഐസ് കട്ടപിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ഫ്രിഡ്ജിനെ കൃത്യമായ രീതിയിൽ ഡീഫ്രോസ്റ്റിംഗ് ചെയ്യേണ്ടതാണ്.
Post Your Comments