KeralaCinemaMollywoodLatest NewsNewsEntertainment

ലാലേട്ടന്റെ പിറന്നാള്‍ അല്ലേ, പോസ്റ്റ് ഇടുന്നില്ലേ എന്ന് ആരാധകന്‍: എന്റെ പിറന്നാളിന് ആരും കിട്ടില്ലെന്ന് ബാബു ആന്റണി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ പിറന്നാൾ ആണിന്ന്. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ മോഹൻലാലിന് ആശംസകൾ നേർന്നു. ഇവരിൽ നിന്നും വ്യത്യസ്തനായി നടൻ ബാബു ആന്റണി. മോഹൻലാലിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് ഒന്നും ബാബു ആന്റണി പങ്കുവെച്ചില്ല. പകരം, തന്റെ ഒരു പുതിയ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രത്തിന് താഴെ ആരാധകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വൈറലാകുന്നു.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് പോസ്റ്റ് ഇടില്ലേ എന്ന ഒരു ആരാധകന്റെ കമന്റിന് ‘എന്റെ പിറന്നാളിന് ആരും പോസ്റ്റ് ഇട്ട് കണ്ടില്ല’ എന്നായിരുന്നു ബാബു ആന്റണി മറുപടി നല്‍കിയത്. ഈ ഒരു കമന്റ് കൊണ്ട് വിണ്ടും വൈറല്‍ ആയിരിക്കുകയാണ് താരം. ബാബു ആന്റണിയുടെ മറുപടി നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. കമന്റിനെ അനുകൂലിച്ചും പ്രതികുലിച്ചും നിരവധി പേർ രംഗത്തെത്തി. പിറന്നാള്‍ പോസ്റ്റ് ഇടുന്നത് ഒക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്ന് ബാബു ആന്റണിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. എല്ലാവരും ആശംസകള്‍ നേരുമ്പോള്‍ ഇയാള്‍ക്ക് മാത്രം എന്താ എന്ന് ചോദിക്കുന്ന ആരാധകരുമുണ്ട്.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ബാബു ആന്റണി. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്ത് വരാന്‍ ഇരിക്കുന്ന പവര്‍സ്റ്ററാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിയാണ് ചിത്രം ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button