ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. തനിക്കെതിരായ ആരോപണത്തെ രാഷ്ട്രീയമായ കണ്ണാടിയിലൂടെ വേണം കാണാനെന്ന് പറഞ്ഞ മസ്ക്, ആരോപണമുന്നയിച്ച യുവതിയെ വെല്ലുവിളിക്കുകയും ചെയ്തു. ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കാതെയായിരുന്നു ഇലോണ്‍ മസ്കിന്റെ ട്വീറ്റ്. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ അതിനെ ‘ഇലോണ്‍ഗേറ്റ്’ എന്ന് വിളിക്കണമെന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.
‘അവരുടെ സുഹൃത്ത് എന്നെ നഗ്നനായി കണ്ടുവെന്ന് അവകാശപ്പെടുന്നത് നുണയാണ്. അവരെ ഞാൻ വെല്ലുവിളിക്കുന്നു. എന്റെ ശരീരത്തിൽ നിങ്ങൾ കണ്ടുവെന്ന് പറയുന്ന ഭാഗത്തിലെ വടുക്കൾ, ടാറ്റൂകൾ, മറുക് എന്നിവ വിവരിക്കുക. പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ് അത്. അവൾക്ക് കഴിയില്ല. കാരണം, അത് ഒരിക്കലും സംഭവിച്ചിട്ടില്ല’, മസ്ക് വ്യക്തമാക്കി.
2016ല്‍ മസ്ക് വിമാനത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നും വിഷയം പുറത്ത് പറയാതിരിക്കാന്‍ 2,50,000 ഡോളര്‍ നല്‍കിയെന്നുമാണ് ആരോപണം. സ്പേസ് എക്സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന എയര്‍ഹോസ്റ്റസാണ് ആരോപണം ഉന്നയിച്ചത്. വിമാനത്തില്‍ സ്വകാര്യ മുറിയിലേക്ക് വിളിച്ചു വരുത്തി മസ്ക് ലൈംഗികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും യുവതി പറയുന്നു. മസാജ് ചെയ്തു തന്നാല്‍ പകരം കുതിരയെ വാങ്ങി നല്‍കാമെന്ന് മസ്ക് യുവതിയോട് പറഞ്ഞുവെന്നും ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
And, for the record, those wild accusations are utterly untrue
— Elon Musk (@elonmusk) May 20, 2022
Post Your Comments