PathanamthittaLatest NewsKeralaNattuvarthaNews

അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ

തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി. ഉമ്മ(56)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവല്ല: റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കത്തിനിടയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി. ഉമ്മ(56)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പുളിന്തറ വീട്ടിൽ സതീഷ് കുമാറി (47)നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. തോമസ് വി ഉമ്മന്റെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം വ്യാഴാഴ്ച രാത്രി റോഡിലേക്ക് കടപുഴകി വീണിരുന്നു. ഇത് വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Read Also : ലക്ഷദ്വീപിന് സമീപത്തു നിന്ന് പിടികൂടിയത് 1000 കോടി വിലമതിക്കുന്ന ഹെറോയിന്‍ : മലയാളികള്‍ അടക്കം 20 പേര്‍ കസ്റ്റഡിയില്‍

തുടർന്ന്, തലക്ക് സാരമായി പരിക്കേറ്റ സതീശനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button