തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ, കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വില്‍ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് മാനേജ്മെന്‍റ്. ജൻറം എ.സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ആദ്യമായാണ് ജൻറം എ.സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്.
കെ.എസ്.ആർ.ടി.സി എഞ്ചിനീയർമാരെ കൂടാതെ, മോട്ടോര്‍ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകള്‍ പരിശോധിച്ചു. അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചിലവ് വരുന്ന 10 ബസുകള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്, എന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Post Your Comments