കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4670 ആയി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. 37,040 രൂപയായിരുന്നു ഇന്നലെ സ്വർണ്ണവില.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയതിനു ശേഷമാണ് സ്വര്‍ണ്ണത്തിന്റെ തിരിച്ചു വരവ്.
വില കൂടിയാലും കുറഞ്ഞാലും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണ്ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണ്ണയിക്കപ്പെടുന്നത്.
Post Your Comments