Latest NewsKerala

നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു: സ്വർണ്ണക്കടത്ത് സംഘമെന്ന് സൂചന

വിമാനം ഇറങ്ങിയതിനു പിന്നാലെ അബ്ദുല്‍ ജലീല്‍ ഫോണ്‍ ചെയ്ത അതേ നമ്പറില്‍ നിന്നാണ് ഗുരുതരാവസ്ഥയിലാണന്ന സന്ദേശം കുടുംബത്തിന് എത്തുന്നത്.

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലിലാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ അബ്ദുല്‍ ജലീലിനെ പരുക്കുകളോടെ കണ്ടത്. ആക്രമിച്ചത് ആരെന്ന് വ്യക്തമല്ല. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെയാണ് പൊലീസിനു സംശയം. വിമാനം ഇറങ്ങിയതിനു പിന്നാലെ അബ്ദുല്‍ ജലീല്‍ ഫോണ്‍ ചെയ്ത അതേ നമ്പറില്‍ നിന്നാണ് ഗുരുതരാവസ്ഥയിലാണന്ന സന്ദേശം കുടുംബത്തിന് എത്തുന്നത്.

മര്‍ദ്ദനത്തില്‍ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനുമെല്ലാം പരുക്കേറ്റിട്ടുണ്ട്. ഈ മാസം 15നാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് അബ്ദുല്‍ ജലീല്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ഭാര്യയോടും മക്കളോടും നെടുമ്പാശ്ശേരിയിലേക്ക് ചെല്ലേണ്ടതില്ലെന്നും പ്രവാസി സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും അറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ കുടുംബം ഏറെ നേരം കാത്തിരുന്നിട്ടും വന്നില്ല.

ഒടുവില്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെന്ന് പറഞ്ഞെങ്കിലും നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ വിവരം ശരിയല്ലെന്ന് കണ്ടെത്തി. മൂന്നും നാലും അക്കമുളള ഉറവിടമറിയാത്ത നമ്പറുകളില്‍ നിന്ന് ഇടയ്ക്ക് ജലീല്‍ ഭാര്യയ്ക്ക് ഫോണ്‍ ചെയ്തെങ്കിലും മൂന്നു ദിവസമായി എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഒടുവില്‍, വ്യാഴാഴ്ച രാവിലെയാണ് ആക്കപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെന്നും പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ എത്തിച്ചെന്നുമുളള വിവരം കുടുംബം അറിയുന്നത്. സ്വര്‍ണ്ണക്കടത്തുകാരുടെ ഭാഗമായ വലിയ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button